Skip to main content

 ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് 449 പേര്‍ ഹാജരായി

 
    കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കിയ ഏഴാംതര തുല്യതാ പരീക്ഷയ്ക്ക് 185 സ്ത്രീകളും 264 പുരുഷന്‍മാരും ഉള്‍പ്പെടെ 449 പേര്‍ ഹാജരായി. ജില്ലയിലെ 32 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഇവരില്‍ 76-പേര്‍ പട്ടിക ജാതി വിഭാഗക്കാരും 17-പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുമാണ്.  ഏറ്റവും പ്രായം കൂടിയ പഠിതാവ് ഒറ്റപ്പാലം നഗരസഭയിലെ 64 വയസ്സുളള സത്യഭാമയാണ്.  കൊല്ലങ്കോട് ബ്ലോക്കിലെ പരീക്ഷാ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശാന്തകുമാരിയും പാലക്കാട് പി.എം.ജി സ്കൂളിലെ പരീക്ഷാ കേന്ദ്രം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ബിനുമോള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്‍മാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസി. കോ-ഓര്‍ഡിനേറ്റര്‍ ബി.സജീവ് എന്നിവരും സന്ദര്‍ശിച്ചു.

date