Skip to main content

പൊതു വിദ്യാലയങ്ങളിലെ ഡിഡിഓ-മാര്‍ക്ക് 23,27 തിയതികളില്‍ പരിശീലനം

 

    സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്‍റെ സര്‍വ്വീസ് പോര്‍ട്ടലായ വിശ്വാസ് സോഫ്റ്റ് വെയറില്‍ എസ്.എല്‍.ഐ, ജി.ഐ.എസ് മുന്‍കാല പ്രീമിയം /വരിസംഖ്യാ കിഴിവ് വിവരം രേഖപ്പെടുത്തുന്നതിന് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ ഡിഡിഒ മാര്‍ക്ക് പരിശീലനം നല്‍കുന്നു. ഡിസംബര്‍ 23 ന് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍ സബ് ജില്ലകളിലെ ഡിഡിഓ മാര്‍ക്ക് രാവിലെ 10.15 മുതല്‍ 12.30 വരെയും അതേ ദിവസം ഉച്ചയ്ക്ക് 2.00 മുതല്‍ 4.15 വരെ പാലക്കാട്, കുഴല്‍മന്ദം, പറളി  സബ് ജില്ലകളിലെ ഡിഡിഓ മാര്‍ക്കും പരിശീലനം നല്‍കും. 
    ഡിസംബര്‍ 27 ന് ഒറ്റപ്പാലം എന്‍.എസ്.എസ് ട്രെയിനിങ്ങ് കോളേജില്‍ ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് സബ് ജില്ലകളിലെ ഡിഡിഓ മാര്‍ക്ക് രാവിലെ 10.15 മുതല്‍ 12.30 വരെയും ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, തൃത്താല സബ് ജില്ലകളിലെ ഡിഡിഓ മാര്‍ക്ക് ഉച്ചയ്ക്ക് 2.00 മുതല്‍ 4.15 വരെയും പരിശീലനം നല്‍കും. സാങ്കേതിക വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തുടങ്ങിയ സ്ഥാപനങ്ങളിലെ ഡിഡിഓ മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ കഴിയാത്ത പക്ഷം പകരം ജീവനക്കാരന് പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫിസര്‍ അറിയിച്ചു.
 

date