Skip to main content

 കരാര്‍ വ്യവസ്ഥയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം

 

    പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യനെ  കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.  പ്ലസ് ടു സയന്‍സും ഡി.എം.എല്‍.ടി കോഴ്സും (പി.എസ്.സി അംഗീകൃതം) പാസ്സായ  രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരാകണം അപേക്ഷകര്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ പാലക്കാട് ജില്ലക്കാര്‍ക്ക് മുന്‍ഗണന.  അപേക്ഷകള്‍ ഡിസംബര്‍ 23 ന് വൈകുന്നേരം 5 ന് മുമ്പ് ദി പ്രിന്‍സിപ്പാള്‍, ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട് 678013 എന്ന വിലാസത്തില്‍ ബയോഡാറ്റയും പ്രവൃത്തിപരിചയം സര്‍ട്ടിഫിക്കറ്റും സഹിതം മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭ്യമാക്കണം. വിശദവിവരം ഓഫീസില്‍ നിന്നറിയാം. ഫോണ്‍- 0491-2000644

date