Skip to main content

ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ സ്പെഷ്യല്‍ റിബേറ്റ്

 

    ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രമാണിച്ച് ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 21) രാവിലെ 11 ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയ അങ്കണത്തില്‍വച്ച്  പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പി.ആര്‍.സുജാത നിര്‍വ്വഹിക്കും. ഖാദി ബോര്‍ഡിന്‍റെ കീഴില്‍ കോട്ട മൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍റ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലേക്കുളള ഖാദി ഷോറൂമുകളിലും സ്പെഷ്യല്‍ റിബേറ്റിനോടനുബന്ധിച്ച് ഖാദി, കോട്ടണ്‍, സില്‍ക്ക്, പോളി ഉല്‍പ്പന്നങ്ങള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

date