Post Category
വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവ പെന്ഷന്, വാര്‍ദ്ധക്യ കാല പെന്ഷന് വാങ്ങുന്നവര്‍ ഡിസംബര്‍ 31 നകം വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. വിധവ പെന്ഷന് വാങ്ങുന്നവര്‍ പുനര്‍ വിവാഹം കഴിച്ചിട്ടില്ലെന്ന സ്വയം സാക്ഷ്യപത്രവും നല്‍കേണ്ടതുണ്ട്. കുമരംപുത്തൂര്‍ കൃഷിഭവന് മുഖാന്തിരം കര്‍ഷക പെന്ഷന് ലഭിക്കുന്നവര്‍ ഡിസംബര്‍ 28നകം വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൃഷിഭവനില്‍ ഹാജരാക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments