Skip to main content

പക്രംതളം ചുരം മാലിന്യമുക്തമാക്കും

 

ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തിയ ഹരിത സംഗമത്തില്‍ കുറ്റ്യാടി പക്രംതളം ചുരം മാലിന്യമുക്തമാക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ 27ന്  പഞ്ചായത്തിലെ വിവിധ ജനകീയ കൂട്ടായ്മകളുടെ സഹായത്തോടെ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും.കുടുംബശ്രീ,തൊഴിലുറപ്പ് തൊഴിലാളികള്‍,കച്ചവടക്കാര്‍,വിദ്യാര്‍ത്ഥികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, തുടങ്ങി മൂവായിരത്തോളംപേര്‍ പങ്കെടുക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് വിഷന്‍ കോര്‍ഡിനേറ്റര്‍ പി.സുരേന്ദ്രന്‍ നേതൃത്വം നല്‍കും.
 

date