Skip to main content

മലക്കുടിയ നൃത്താവതരണവും, ലഹരി നിര്‍മ്മാര്‍ജ്ജന നാടകാവതരണവും

 

    കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ  ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിര്‍ടാഡ്‌സ്) ആഭിമുഖ്യത്തില്‍  ഡിസംബര്‍ 26 ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ കാസര്‍ഗോഡ് ജില്ലയിലെ മേലകുടിയ സമുദായക്കാരുടെ തനത് നൃത്തരൂപങ്ങളുടെ അവതരണവും,  ഗോത്രവര്‍ഗ്ഗക്കാരിലെ അമിത ലഹരി ഉപയോഗം തടയുന്നത് പ്രമേയമായിട്ടുള്ള നാടകാവിഷ്‌ക്കാരത്തിന്റെ അവതരണവും സംഘടിപ്പിക്കുന്നു.  

        കാസര്‍ഗോഡ് ജില്ലയിലെ കുടിയ/മേലകുടിയ സമുദായക്കാര്‍ കൃഷിയിറക്കുമ്പോഴും, വിവാഹം, ജനനം, എന്നീ വിശേഷാവസരങ്ങളിലും നൃത്തങ്ങളും പാട്ടുകളും അവതരിപ്പിക്കാറുണ്ട്.  ഡിസംബര്‍ 12 മുതല്‍ 26 വരെ തീയതികളിലായി മേലകുടിയ സമുദായത്തിലെ 20 കലാകാരന്‍മാര്‍ സമുദായത്തിന്റെ പാരമ്പര്യ കലാരൂപങ്ങള്‍ ചോവായൂരുള്ള വകുപ്പിന്റെ ക്യാമ്പസില്‍ വെച്ച് വേദിയില്‍ അവതരിപ്പിക്കുന്നതിന് ചിട്ടപ്പെടുത്തിവരികയാണ്.  പാലക്കാട് ജില്ലയിലെ ഇരുള സമുദായക്കാര്‍ ഇരുള ഭാഷയില്‍ അവതരിപ്പിക്കുന്ന ലഹരി നിര്‍മ്മാര്‍ജ്ജന നാടകത്തിന്റെ ശില്‍പശാലയും കിര്‍ടാഡ്‌സില്‍ നടക്കുന്നത്. 20 കലാകാര•ാരാണ് നാടകം പരിശീലിക്കുന്നതിനായി എത്തിയിട്ടുള്ളത്.  പഠന കളരിയിലൂടെ ചിട്ടപ്പെടുത്തിയ മേലകുടിയരുടെ പാരമ്പര്യ കലകളുടെ അവതരണവും, ലഹരി നിര്‍മ്മാര്‍ജ്ജന നാടകാവതരണവും ആണ്  ഡിസംബര്‍ 26 ന് വൈകുന്നേരം മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍  വകുപ്പ് സംഘടിപ്പിക്കുന്നുന്നത്.  കലാസായാഹ്നത്തിന്റെ ഉദ്ഘാടനം വൈകുന്നേരം ആറ് മണിക്ക് പ്രശസ്ത ഫോക്‌ലോര്‍ പണ്ഡിതനും വാഗ്മിയുമായ പ്രൊഫ. രാഘവന്‍ പയ്യനാട് നിര്‍വ്വഹിക്കും.  

date