Skip to main content

തൊഴിലാളി-തൊഴിലുടമാ പ്രതിനിധികളുടെ സംയുക്ത യോഗം 23 ന്

 

സപ്ലൈകോയുടെ  കൊയിലാണ്ടി താലൂക്കിലെ കരുവണ്ണൂര്‍ ഗോഡൗണിലും വടകര താലൂക്കിലെ വില്ല്യാപ്പളളി ഗോഡൗണിലും 2018 ജനുവരി ഒന്നു മുതല്‍ കേരള  ചുമട്ടുതൊഴിലാളി (തൊഴില്‍ ക്രമീകരണവും ക്ഷേമവും) പദ്ധതി 1983 നടപ്പാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തൊഴിലാളി-തൊഴിലുടമാ പ്രതിനിധികളുടെ സംയുക്ത യോഗം ഡിസംബര്‍ 23 ന്  കരുവണ്ണൂര്‍ ഗോഡൗണില്‍  രാവിലെ 11 മണിക്കും വില്ല്യാപ്പളളി ഗോഡൗണില്‍ ഉച്ചയക്ക് മൂന്ന് മണിക്കും  ചേരുമെന്ന്  കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.
 

date