Skip to main content

കൂട്ടയോട്ടം ഇന്ന്

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ഇന്ന് (ജൂണ്‍ 23) രാവിലെ എട്ടിന് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സിവില്‍ സ്‌റ്റേഷന്‍ വരെ കൂട്ടയോട്ടം നടക്കും. കൂട്ടയോട്ടം ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. കായിക സംഘടനാ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ പ്രേമചന്ദ്രന്‍ അറിയിച്ചു. 

date