Skip to main content

മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

    ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസ്സ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി ദന്തനിര വച്ച് നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്‌ളോക്ക് തലത്തിലുള്ള ശിശുവികസന പദ്ധതി ഓഫീസുകളില്‍ നിന്നും  അപേക്ഷാഫോം സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വരുമാന സര്‍ട്ടിഫിക്കറ്റ്/ബി.പി.എല്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി ഉള്‍പ്പെടുത്തണം.  അപേക്ഷ ജൂണ്‍ 30നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍.0495-3711911.

 

        

                                                                                  

തീറ്റപ്പുല്‍  വളര്‍ത്തലില്‍ സൗജന്യ പരിശീലനം

 

 

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂണ്‍ 26 ന് തീറ്റപ്പുല്‍ വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പറുമായി 26 ന് രാവിലെ 10 മണിക്കകം മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ - 0491 2815454.

                                       

                                                                 

    

ത്രിവത്സര സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

 

  കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തില്‍  ജൂലൈയില്‍ ആരംഭിക്കുന്ന ത്രിവത്സര സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമായിരിക്കും ക്ലാസുകള്‍. www.ccek.org ല്‍ ജൂണ്‍ 26 മുതല്‍ ജൂലൈ 10  അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  പ്രവേശനപരീക്ഷ ജൂലൈ 14 ന് 11 മണിക്ക് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള കേന്ദ്രത്തില്‍  നടക്കും. ജൂലൈ 21 ന് ക്ലാസുകള്‍ ആരംഭിക്കും. കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/എസ്.ടി  വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. ഫീസ് ഘടന, മാതൃകാ ചോദ്യപേപ്പര്‍ എന്നിവ www.ccek.org  ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കര്‍മ്മറോഡ്, ഈശ്വരമംഗലം പി. ഒ, പൊന്നാനി, പിന്‍- 679573. ഫോണ്‍: 0494 2665489, 9287555500. www.ccek.org                                                                                                                                                                  email.icsrgovt@gmail.com.  

 

                    

           

                          

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 

 

 

കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല. പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റണ്‍ഷിപ്പ്  എന്നിവക്കുള്ള അവസരം ഉണ്ടായിരിക്കും. പ്ലേസ്‌മെന്റ് സഹായവും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ക്ലാസുകള്‍ ജൂലൈ മാസത്തില്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ്  സെന്ററില്‍   ആരംഭിക്കും.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും . K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം അപേക്ഷ ജൂലൈ  25 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, 3rd ഫ്‌ലോര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. കൂടുതല്‍ വിവരങ്ങള്‍ക്ക്  :  8137969292, 638840883. 

 

 

 

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല

 

 

സാങ്കേതിക കാരണങ്ങളാല്‍  ജൂണ്‍ 25, 27 തീയതികളില്‍ തിരുവനന്തപുരം തൈയ്ക്കാട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്് സെന്റര്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0471-2770500

 

 

date