ലൈബ്രേറിയന്‍ ഗ്രേഡ് -4 : അഭിമുഖം 26,27 തീയതികളില്‍
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് -4 (കാറ്റഗറി നം. 539/16) തസ്തികയിലേക്കുളള അഭിമുഖം ജൂണ്‍ 26, 27 തീയതികളില്‍ കേരള പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പുകളും അഡ്മിഷന്‍ ടിക്കറ്റും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല. അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 1 കാര്യാലയത്തില്‍ കരാര്‍ വ്യവസ്ഥയില്‍ വാഹന വാടകക്ക് എടുത്ത് ഓടിക്കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 ന് രണ്ട് മണി വരെ. ഫോണ്‍ 0495 2702523.
ഒപ്‌ടൊമെട്രിസ്റ്റിനെ ആവശ്യമുണ്ട്
കോഴിക്കോട് ഗവ. ഹോമിയോമെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഒരു ഒപ്‌ടൊമെട്രിസ്റ്റിനെ ആവശ്യമുണ്ട്. ഒപ്‌ടൊമെട്രിക്ക് ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക്ക് അസിസ്റ്റന്റ് കോഴ്‌സ് (ഡി.ഒ.എ) യോഗ്യതയുളളവര്‍ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ജൂലൈ 10 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍ - 0495 2371989.
സിവില്‍ സര്‍വീസ് പരിശീലനം
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കോഴിക്കോട് സബ് സെന്ററില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള മൂന്ന് വര്‍ഷ സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കും. അപേക്ഷ www.ccek.org എന്ന വെബ്‌സൈറ്റില്‍ ജൂലായ് 10 നകം സമര്‍പ്പിക്കണം. കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷ 14 ന് അക്കാദമിയില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് - സ്‌പെഷ്യല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കോഴിക്കോട് സബ് സെന്റര്‍, വെസ്റ്റ്ഹില്‍ ചുങ്കം, കോഴിക്കോട് - 673005. ഫോണ്‍ - 0495 2386400.
- Log in to post comments