Skip to main content

ഭക്ഷ്യ വിഷബാധ- സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ 

 

സ്‌കൂളുകളില്‍ ഭക്ഷ്യവിതരണത്തില്‍ അപാകതയോ വിഷബാധയോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണം, കുടിവെളളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം, കിണറും പരിസരവും വൃത്തിയാക്കണം, കുടിവെളള ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം, പാചകം കൈകാര്യം ചെയ്യുന്നവരുടേയും ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടേയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, സ്‌കൂളിലെ നൂണ്‍ ഫീഡിംഗ് ഓഫീസര്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ട്രെയിനിംഗില്‍ പങ്കെടുക്കുകയും അതാത് സ്‌കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണം, എല്ലാ സ്‌കൂളിലേയും പാചക തൊഴിലാളികള്‍ക്കും നൂണ്‍ ഫീഡിംഗ് ഓപീസര്‍മാര്‍ക്കും ഭക്ഷ്യസുരക്ഷാ ബോധവത്കരണം ക്ലാസ്സുകള്‍ സംഘടിപ്പിക്കണം, ഭക്ഷ്യവിഷബാധ പോലുളള അസുഖമുളള കുട്ടികള്‍ക്ക് ലീവ് അനുവദിക്കണം, പാചക തൊഴിലാളികള്‍ അസുഖബാധിതരാണങ്കില്‍, അസുഖം ഭേദമാകുന്നതുവരെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കണം, പാകം ചെയ്ത ഭക്ഷണം കൃത്യമായ താപനില എത്തിയെന്ന് ഉറപ്പുവരുത്തണം, തിളപ്പിച്ചാറിയ വെളളം മാത്രമേ കുട്ടികള്‍ക്ക് കുടിക്കാന്‍ ഉപയോഗിക്കാവൂ എന്നീ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്നും ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു.

 

date