പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതി : സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും
കോഴിക്കോട് ജില്ലയില്‍ നടന്നു വരുന്ന പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയില്‍ പൂര്‍ണ്ണമായി വീട് തകര്‍ന്നുപോയ വ്യക്തികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വികസിപ്പിച്ച അപ്ലിക്കേഷനില്‍ രേഖപ്പെടുത്തുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഭവന നിര്‍മ്മാണ പുരോഗതി നിരീക്ഷിക്കുന്നതിനും ധനസഹായ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ സംവിധാനം. ഇന്റര്‍നെറ്റ് കണക്ഷനുളള സ്മാര്‍ട്ട് ഫോണ്‍, ടൂവീലര്‍ എന്നിവയുളളവര്‍ ജൂണ്‍ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ദാര്യദ്ര്യലഘുകരണ വിഭാഗത്തിലെ ലൈഫ് മിഷന്‍ ഓഫീസില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ദിവസേന യാത്രാ ബത്ത ഇനത്തില്‍ 400 രൂപയും വീടൊന്നിന് 25 രൂപയും നല്‍കും. കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നീ താലൂക്കുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയമനം. ഫോണ്‍ - 9567941689.
- Log in to post comments