പെട്രോളിയം ഡീലര്‍മാര്‍ക്ക് മൂലധന വായ്പ
വസ്തുലേലം
വടകര താലൂക്ക് നാദാപുരം വില്ലേജ് ചേലക്കാട് റീ.സ 44/1 ല്‍ പ്പെട്ട 0.40 ആര്‍. സ്ഥലവും അതിലെ കുഴിക്കൂറുകളും ജൂലൈ 30 ന് രാവിലെ 11 മണിക്ക് നാദാപുരം വില്ലേജ് ഓഫീസില്‍ വടകര തഹസില്‍ദാര്‍ ലേലം ചെയ്യും.
ജോലി വാഗ്ദാനവുമായി 12 കമ്പനികള്‍ ഐ.ടി.ഐ യില്‍
കൊയിലാണ്ടി ഗവ.ഐ.ടി.ഐ യില്‍ നടന്ന കാമ്പസ് ഇന്റര്‍വ്യൂവില്‍ 12 കമ്പനികള്‍ പങ്കെടുത്തു. ഫോക്‌സ് വാഗണ്‍, ടൊയോട്ട, ഹീറോ, ബജാജ്, ഐഷര്‍, ജനിസിസ്, ഫെസിലിറ്റി മാനേജ്‌മെന്റ്, മസൂസ് ഇന്‍, വയനാട്, പ്ലാസ്‌മോടെക്, സ്റ്റീല്‍-ടെക്, ജി -ടെക് എന്നീ കമ്പനികളാണ് പങ്കെടുത്തത്. 300 ട്രെയിനികള്‍ ഇന്റര്‍വ്യൂവിനെത്തി. തിരഞ്ഞെടുത്തവര്‍ക്കായി അടുത്ത ഘട്ട പരീക്ഷയും നടത്തിയ ശേഷമാകും ജോലി വാഗ്ദാനം നല്‍കുക. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സുമതി ടി കെ, സഞ്ജയ് എം. പി.ടി.എ പ്രസിഡന്റ് ഷിബു, പ്ലേസ്‌മെന്റ് ഓഫീസര്‍ സുനിത സി എന്നിവര്‍ പങ്കെടുത്തു.
പെട്രോളിയം ഡീലര്‍മാര്‍ക്ക് മൂലധന വായ്പ
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തനമൂലധന വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും, പൊതുമേഖലയിലുളള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയ്യതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ 20 എന്ന വിലാസത്തില്‍ ജൂലൈ 10 നുളളില്‍ ലഭിക്കത്തക്ക വണ്ണം അയക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments