വയോജനങ്ങള്‍ക്കായി സാഹിത്യസെമിനാര്‍ 26 ന്
വെള്ളിമാടുകുന്ന് വയോജനകേന്ദ്രത്തിലെ അന്തേവാസികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ന് (ജൂണ്‍ 26) വൈകീട്ട് 3.30 സെമിനാറും സാഹിത്യകൃതികളുടെ അവതരണവും ചര്‍ച്ചയും സംഘടിപ്പിക്കും. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടി കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും പ്രസാധകയുമായ പി.എം ദീപ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഇ.വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കല.കെ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, വെള്ളിമാട്കുന്ന് വയോജന കേന്ദ്രം സൂപ്രണ്ട് സിദ്ധിക് ചുണ്ടക്കാടന്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments