ഒരു വാര്‍ഡില്‍ ഒരു ദിനം പരിപാടി ഉദ്ഘാടനം ചെയ്തു
പകര്‍ച്ചവ്യാധികളെ നേരിടാന്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ഒരു വാര്‍ഡില്‍ ഒരു ദിനം പരിപാടിയുടെ ആറാം വാര്‍ഡ് തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ബിന്ദു കളരിയുള്ളതില്‍ നിര്‍വഹിച്ചു. വാര്‍ഡിലെ മുഴുവന്‍ ജനങ്ങളും ഒരു വാര്‍ഡില്‍ ഒരു ദിനം പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിലൂടെ മഴക്കാല രോഗങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷനേടാനാണ് ലക്ഷ്യമിടുന്നതെന്ന് മെമ്പര്‍ പറഞ്ഞു. ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലും നടപ്പാക്കുന്ന പദ്ധതിയില്‍ ഉറവിടനശീകരണം, ക്ലോറിനേഷന്‍, പരിസര ശുചിത്വം, വ്യക്തി ശുചിത്വം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉള്ളിയേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജെ പി എച് എന്‍ പ്രമീള അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് ശുചീകരണ പ്രവര്‍ത്തനത്തെക്കുറിച്ചും ഗൃഹസന്ദര്‍ശന പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.
- Log in to post comments