Skip to main content

ഗതാഗത നിരോധനം

 

ബാലുശ്ശേരി - കൂട്ടാലിട റോഡിലെ തൃക്കുറ്റിശ്ശേരി പാലം പുനര്‍നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ താല്‍ക്കാലിക സര്‍വ്വീസ് റോഡില്‍ ശക്തമായ മഴ പെയ്യുമ്പോള്‍ വെളളം കവിഞ്ഞൊഴുകുന്ന സാഹചര്യമുളളതിനാല്‍ ജൂണ്‍ 27 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബാലുശ്ശേരിയില്‍ നിന്നും കൂട്ടാലിടയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ബാലുശ്ശേരി - കണ്ണാടിപ്പൊയില്‍ - കൂട്ടാലിട വഴി തിരിഞ്ഞു പോവേണ്ടതാണ്. 

 

മരം ലേലം

കോഴിക്കോട് വെളളിമാട്കുന്ന് സാമൂഹ്യ നീതി കോംപ്ലക്‌സിനുളളിലെ വട്ടമരം (8 എണ്ണം) (സി.ആര്‍.സി/സി.ഡബ്ല്യൂ,സി കെട്ടിടങ്ങള്‍ക്ക് സമീപം ഓഡിറ്റോറിയത്തിനു സമീപം), മെയ്ഫ്‌ളവര്‍ - 1 ( വാട്ടര്‍ അതോറിറ്റിയ്ക്ക് സമീപം) മരങ്ങള്‍ ജൂലൈ 10 ന് രാവിലെ 11 മണിയ്ക്ക് ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍ - 0495 2731907. 

 

date