Skip to main content

കെയര്‍ ഹോം: വീടിന്റെ താക്കോല്‍ദാനം ജൂലൈ 26-ന്

സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതി പ്രകാരം, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ലക്ഷംവീട് കോളനിയില്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ഭാവന സുരേഷിന്  അനുവദിച്ച വീടിന്റെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലൈ 26 വൈകീട്ട് 4 ന് നിര്‍വഹിക്കുമെന്ന് കോഓപറേറ്റീവ്് സൊസൈറ്റി

 ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.  വീടിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ്.  ഭാവന സുരേഷിന് വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം ഒരു സ്വകാര്യ വ്യക്തിയാണ് വാങ്ങി നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടവും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സാങ്കേതിക സഹകരണത്തോടെയാണ് നടന്നത്. 

 

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതി ഒന്നാം ഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ 44 വീടുകളാണ് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. 39 വീടുകളുടെ താക്കോല്‍ദാനം നടത്തിയിട്ടുണ്ടെന്നും ജോയിന്റ്  രജിസ്ട്രാര്‍ അറിയിച്ചു.  

date