ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
ജില്ലയില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ പ്രവൃത്തിനടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അറിയിച്ചു. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) ന്റെ മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടിയുടെ 12 സ്‌കൂളുകളും മൂന്നുകോടിയുടെ 17 സ്‌കൂളുകളുമാണ് ആദ്യ രണ്ട് ഘട്ടങ്ങളിലായി ജില്ലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എലപ്പുള്ളി സ്‌കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 50 ശതമാനത്തിലധികം പൂര്‍ത്തിയായതായും സെപ്റ്റംബറോടെ മുഴുവന്‍ പണി പൂര്‍ത്തിയാക്കുകയുമാണ് ലക്ഷ്യം. ബിഗ് ബസാര്‍, ചിറ്റൂര്‍, പെരിങ്ങോട്ടുകുറിശ്ശി, വറ്റെനാട്, കിഴക്കാഞ്ചേരി, അലനെല്ലൂര്‍, പത്തിരിപ്പാല, നെന്മാറ, ചെര്‍പ്പുളശ്ശേരി, പുലാപ്പറ്റ, നടവട്ടം സ്‌കൂളുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കരാറുകാരന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൂന്നു കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചിറ്റൂര്‍, വാടാനക്കുറിശ്ശി, കൊപ്പം സ്‌കൂളുകളിലെ പ്രവര്‍ത്തികള്‍ സെപ്തംബറോടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കാരക്കുറിശ്ശി, മലമ്പുഴ, ചാലിശ്ശേരി, കൊടുവായൂര്‍, കോട്ടായി, പട്ടാമ്പി, എടത്തനാട്ടുകര എന്നീ സ്‌കൂളുകളില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കരാറുകാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കല്ലടത്തൂര്‍ , ഒറ്റപ്പാലം ഈസ്റ്റ്, മങ്കര, അഗളി,മുതലമട, ഏരു മായൂര്‍ സ്‌കൂളുകളിലെ പ്രവര്‍ത്തികള്‍ക്ക് ധനകാര്യ അനുമതിക്കായി കിഫ്ബിയുടെ പരിഗണനയിലാണുള്ളത്. മുഴുവന്‍ സ്‌കൂളുകളുടെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനും ഈ അധ്യയന വര്‍ഷത്തില്‍ തന്നെ പണി പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സ്‌കൂള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ംംം.സശലേ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും
- Log in to post comments