Post Category
എഫ്.ഡി.ജി.ടി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വൊക്കേഷണല്‍ പരിശീലന കേന്ദ്രങ്ങളായ ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംങ്ങ് സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തെ എഫ്.ഡി.ജി.ടി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.വസ്ത്ര രൂപകല്‍പ്പന, നിര്‍മ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിപ്പിക്കും. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ജൂണ്‍ 29 നകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് കേന്ദ്രങ്ങളില്‍ ലഭിക്കും. ഫോണ്‍: 04662222197.
date
- Log in to post comments