Skip to main content

ഐ.ടി.ഐയില്‍ തൊഴില്‍ വൈദഗ്ധ്യ പരിശീലനം

 

കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനം. ആട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, ഗ്യാസ് ആന്റ് ആര്‍ക്ക് വെല്‍ഡിങ്ങ്, ടിഗ് ആന്റ് മിഗ് വെല്‍ഡിങ്ങ്, റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിങ്ങ് മെക്കാനിക്ക്, ഇന്‍ഡസ്ട്രീയല്‍ ഇലക്ട്രീഷ്യന്‍ കോഴ്‌സുകളില്‍ മൂന്ന് മാസത്തെ പരിശീലനം നല്‍കും. പ്രായ പരിധി 18 മുതല്‍ 45 വരെ. വിദ്യാര്‍ത്ഥികള്‍ ഫീസിന്റെ 20 ശതമാനവും ജി.എസ്.ടി യും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ഐ.ടി യുമായി ബന്ധപ്പെടുക. ഫോണ്‍:0492 2273888, 9446360105.

date