Post Category
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം 29 ന്
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോട്ടായിയിലുള്ള കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. ഗവണ്‍മെന്റ് അംഗീകൃത ഐ.ടി.ഐ യില്‍ നിന്നും നേടിയ ഐ.ടി.ഐ കോപ്പ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നേടിയ ഡി.സി.എ/ഡാറ്റാ എന്‍ട്രി ഡിപ്ലോമ കോഴ്‌സ് എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 29ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0492 2285577.
date
- Log in to post comments