ദര്‍ഘാസ് ക്ഷണിച്ചു
മഴക്കാലപൂര്‍വ്വ പ്രവൃത്തികള്‍ ചെയ്യുന്നതിന് കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചതായി ആലത്തൂര്‍ റോഡ്സ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയിര്‍ അറിയിച്ചു. ഡി ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള കരാറുകാര്‍ക്ക് അപേക്ഷിക്കാം. ദര്‍ഘാസ് പ്രമാണത്തിന്റെ വില ആലത്തൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പേരില്‍ 1054-00-800-97-റവന്യൂ എന്ന ശീര്‍ഷകത്തില്‍ ചെലാന്‍ അടച്ചതിന്റെ അസ്സലും കരാറുകാരന് ജി.എസ്.ടി തുക ജി.എസ്.ടി രജിസ്ട്രേഷന് മുഖാന്തരം അടച്ചതിന്റെ ഇന്‍വോയ്സും പേമെന്റ് വൗച്ചറും (അസ്സല്) പാലക്കാട് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പേരില്‍ എസ്.ബി.ഐ സിവില്‍ സ്റ്റേഷന് ബ്രാഞ്ചിലുള്ള 31047973226 എന്ന അക്കൗണ്ട് നമ്പറില്‍ അടച്ചതിന്റെ കൗണ്ടര്‍ ഫോയിലും ദര്‍ഘാസിനൊപ്പം സമര്‍പ്പിക്കണം. ദര്‍ഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളും മറ്റും സ്വീകരിക്കില്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥന്റെ പേരില്‍ പണയപ്പെടുത്തി ദര്‍ഘാസിനൊപ്പം സമര്‍പ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസന്‍സിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സര്‍ക്കാറിന്റെ 10.01.2012 ലെ ജി.ഒ (പി)നം.06/2012 പി.ഡബ്ല്യു.ഡി ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള അനെക്സര്‍ -2 (റിക്വിസിഷന്‍ ഫോര്‍ ഇ പേമെന്റ് പൂരിപ്പിച്ച് സമര്‍പ്പിക്കണം. ദര്‍ഘാസുകള്‍ ജൂലൈ മൂന്നിന് ഉച്ച്ക്ക് 1 നകം തപാലിലൂടെയോ സ്പീഡ് പോസ്റ്റ് മുഖേനയോ ഓഫീസില്‍ ലഭിക്കണം. ജൂലൈ ആറിന് വൈകുന്നേരം 3.30 ന് ദര്‍ഘാസുകള്‍ തുറക്കും.
മഴക്കാലപൂര്‍വ്വ പ്രവൃത്തികള്‍ ചെയ്യുന്നതിന് കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചതായി ചിറ്റൂര്‍ റോഡ്സ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയിര്‍ അറിയിച്ചു. ഡി ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള കരാറുകാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി തീര്‍ക്കേണ്ട കാലാവധി 4 മാസം. ദര്‍ഘാസ് ഫോറം www.keralapwd.gov.in ല്‍ ലഭിക്കും. ദര്‍ഘാസ് പ്രമാണത്തിന്റെ വില ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പേരില്‍ 1054-00-800-97-റവന്യൂ എന്ന ശീര്‍ഷകത്തില്‍ അടച്ച ചലാനും ജി.എസ്.ടി കരാറുകാര്‍ സ്വന്തം നിലയ്ക്ക് അടച്ചതിന്റെ രസീതും, കരാറുകാരന്റെ ലൈസന്‍സിന്റെ പകര്‍പ്പും ദര്‍ഘാസ് പ്രമാണത്തോടൊപ്പം സമര്‍പ്പിക്കണം. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥന്റെ പേരില്‍ പണയപ്പെടുത്തി ദര്‍ഘാസിനൊപ്പം സമര്‍പ്പിക്കണം.സര്‍ക്കാറിന്റെ 10.01.2012 ലെ ജി.ഒ (പി)നം.06/2012 പി.ഡബ്ല്യു.ഡി ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള അനെക്സര്‍ -2 (റിക്വിസിഷന്‍ ഫോര്‍ ഇ പേമെന്റ് പൂരിപ്പിച്ച് സമര്‍പ്പിക്കണം. ദര്‍ഘാസുകള്‍ ജൂലൈ രണ്ടിന് ഉച്ച്ക്ക് 1 നകം തപാലിലൂടെയോ സ്പീഡ് പോസ്റ്റ് മുഖേനയോ ഓഫീസില്‍ ലഭിക്കണം. ജൂലൈ നാലിന് വൈകുന്നേരം 3 ന് ദര്‍ഘാസുകള്‍ തുറക്കും.
- Log in to post comments