Skip to main content

ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്യുന്നു

 

പാലക്കാട് താലൂക്കിലെ പുതുശ്ശേരി (ഈസ്റ്റ്) വില്ലേജ് പകുതിയിലെ അട്ടപ്പള്ളം വെള്ളക്കാരന്‍ വീട്ടില്‍ ഹെന്‍ട്രി സൈമണ്‍ ബാങ്ക് ലോണ്‍, കെ.എസ്.ഇ.ബി കുടിശ്ശികകള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാന്‍ ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്യും. 3 എച്ച്.പി മോട്ടറും അനുബന്ധ വസ്തുക്കളുമടങ്ങുന്ന ബക്കറ്റ് എലവേറ്റര്‍, 10 എച്ച്.പി മോട്ടറും അനുബന്ധ വസ്തുക്കളുമടങ്ങുന്ന ഹാമ്മര്‍ മില്‍, ഗിയര്‍ ബോക്സും 15 പി മോട്ടറും അനുബന്ധ വസ്തുക്കളുമടങ്ങുന്ന ബാച്ച് മിക്സര്‍, പാനല്‍ ബോര്‍ഡ്, വയറിങ് കേബിളുകള്‍, സ്വിച്ചുകള്‍, സ്റ്റാന്റോടു കൂടിയ മോളസെസ് ടാങ്ക്, 2 എച്ച് പി, 3 എച്ച് പി മോട്ടറുകള്‍, 150 കിലോ ഗ്രാം കപ്പാസിറ്റി ട്രോളി എന്നിവ ലേലം ചെയ്യും. ലേല വസ്തുക്കള്‍ കാണുന്നതിന് പുതുശ്ശേരി വില്ലേജ് ഓഫീസറുമായി ബന്ധപ്പെടാം. പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ ജൂലൈ മൂന്നിന് 11 ന് ലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവെക്കണം. ലേലം കൊള്ളുന്നവര്‍ ലേല തുക മുഴുവനും പ്രസ്തുത ദിവസം തന്നെ തഹസില്‍ദാര്‍ (ആര്‍.ആര്‍) പാലക്കാട് എന്ന പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി ഒടുക്കണം. നിയമ പ്രകാരമുള്ള വില്‍പ്പന നികുതിയും ഡിമാന്റ് ഡ്രാഫ്റ്റായി ഒടുക്കണം.

date