Skip to main content

ഡി.എല്‍.എഡ് അഭിമുഖം ജൂലൈ 1,2,3 തിയ്യതികളില്‍ 

 

ഈ വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിലേക്കുള്ള അഭിമുഖം ജൂലൈ 1,2,3 തിയ്യതികളിലായി പാലക്കാട് ഐ.ടി സ്‌കൂളില്‍(ജി.എല്‍.പി.എസ്, സുല്‍ത്താന്‍പേട്ട) നടക്കും.ഗവണ്‍മെന്റ്/എയ്ഡഡ് സയന്‍സ് വിഭാഗത്തില്‍ ഷുവര്‍ കാര്‍ഡ് (1 മുതല്‍ 57 വരെ)ചാന്‍സ് കാര്‍ഡ് (1  മുതല്‍ 60 വരെ) എന്നിവ ഉള്ളവര്‍ക്ക് ജൂലൈ ഒന്നിന് രാവിലെ 10 നും കോമേഴ്‌സ് വിഭാഗത്തില്‍ ഷുവര്‍ കാര്‍ഡ് (1 മുതല്‍ 28 വരെ)ചാന്‍സ് കാര്‍ഡ് (1  മുതല്‍ 50 വരെ) എന്നിവ ഉള്ളവര്‍ക്ക് അന്നേദിവസം ഉച്ചക്ക് രണ്ടിനും അഭിമുഖം നടക്കും. 
ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ഷുവര്‍ കാര്‍ഡ് (1 മുതല്‍ 57 വരെ)ചാന്‍സ് കാര്‍ഡ് (1  മുതല്‍ 70 വരെ) എന്നിവ ഉള്ളവര്‍ക്ക് ജൂലൈ രണ്ടിന് രാവിലെ 10 നും അഭിമുഖം നടക്കും. അന്നേദിവസം ഉച്ചക്ക് രണ്ടിന് സ്വാശ്രയ സ്ഥാപനത്തിലേക്കുള്ള സയന്‍സ്, കൊമേഴ്‌സ് വിഭാഗക്കാരുടെ അഭിമുഖം നടക്കും. 
ജൂലൈ 3 ന് രാവിലെ 10 ന് സ്വാശ്രയ സ്ഥാപനത്തിലേക്കുള്ള ഹ്യുമാനിറ്റീസ് വിഭാഗം കൂടിക്കാഴ്ച നടക്കും. അപക്ഷകര്‍ ഇന്റര്‍വ്യൂ കാര്‍ഡും, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. റാങ്ക് ലിസ്റ്റും മറ്റ് വിവരങ്ങളും www.ddepalakkadadwordpress.com ല്‍ ലഭിക്കും.

date