Skip to main content

പ്രേരക്മാരുടെ മേഖലാതല യോഗം ഇന്ന്

 

ജില്ലയിലെ ഭാഷാ കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ഊര്‍ജിതപ്പെടുത്തുക, വിവിധ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ക്ലാസുകള്‍ സജീവമാക്കുക, ജൂലൈയില്‍ നടക്കുന്ന പത്താംതരം ഹയര്‍ സെക്കന്‍ഡറി പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന് വേണ്ടിയുള്ള മുന്നൊരുക്കം നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന പ്രേരക്മാരുടെ മൂന്നാമത് മേഖലാതല യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന് (ജൂണ്‍ 29) നടക്കും. പാലക്കാട്, മലമ്പുഴ, മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്കുകളിലേയും മണ്ണാര്‍ക്കാട്, പാലക്കാട് നഗരസഭകളിലേയും പ്രേരക്മാര്‍ മേഖലാ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

date