Skip to main content

നാഷണല്‍ ലോക് അദാലത്ത് 13 ന്

 

നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ജൂലൈ 13 ന് അതത് കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടക്കും. നിലവില്‍ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന സിവില്‍ കേസുകളും നിയമപരമായി തീരാവുന്ന ക്രിമിനല്‍ കേസുകളുമാണ് അദാലത്തില്‍ പരിഗണിക്കുക. കേസുകള്‍ നിലവിലുള്ള കോടതികളില്‍ അപേക്ഷിക്കുന്ന പക്ഷം അദാലത്തില്‍ പങ്കെടുക്കുന്നതാണ്. അദാലത്തില്‍ കേസുകള്‍ തീര്‍പ്പാകുന്ന പക്ഷം മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. അദാലത്തിലെ അവാര്‍ഡുകള്‍ അന്തിമസ്വഭാവമുള്ളതും സിവില്‍ കോടതികളിലൂടെ നടത്തിയെടുക്കാനും കഴിയും.

date