Skip to main content

കൃഷി ഓഫീസര്‍, പ്രൊജക്ട് സയന്റിസ്റ്റ് നിയമനം

 

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ ഓഫീസിലേക്ക് തൂത സബ് വാട്ടര്‍ഷെഡ് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, എക്കോറിസ്റ്റോറേഷന്‍ പ്ലാന്‍ പ്രൊജക്ട് എന്നിവ തയ്യാറാക്കുന്നതിന് കൃഷി ഓഫീസര്‍, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി, ബോട്ടണി, ജ്യോഗ്രഫി) തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. 
കൃഷി ഓഫീസര്‍ ഒഴിവിന് അഗ്രിക്കള്‍ച്ചര്‍ ബിരുദമാണ് യോഗ്യത. അഗ്രിക്കള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, പ്രകൃതി വിഭവ പരിപാലനം/ വാട്ടര്‍ഷെഡ് പ്ലാനിംഗ്/ നദീതട പ്ലാനിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. രണ്ട് ഒഴിവുകളാണുള്ളത്.
പ്രൊജക്ട് സയന്റിസ്റ്റ് ജിയോളജി ഒഴിവിലേക്ക് ജിയോളജിയില്‍ ബിരുദാനന്തര ബിരുദം യോഗ്യതയായി പരിഗണിക്കും (ഫസ്റ്റ് ക്ലാസ്). നാല് ഒഴിവുകളാണുള്ളത്.
പ്രൊജക്ട് സയന്റിസ്റ്റ് ബോട്ടണി ഒഴിവിലേക്ക് ബോട്ടണി/പ്ലാന്റ് സയന്‍സ്/ഫോറസ്റ്ററി എന്നിവയില്‍ ബിരുദാനന്തര ബിരുദം (സെക്കന്റ് ക്ലാസ്), എക്കോ റിസ്റ്റോറേഷന്‍ പ്രൊജക്ടില്‍ പ്രൊജക്ട് സയന്റിസ്റ്റായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.  രണ്ട് ഒഴിവുകളാണുള്ളത്.
പ്രൊജക്ട് സയന്റിസ്റ്റ് ജ്യോഗ്രഫി ഒഴിവിലേക്ക് ജ്യോഗ്രഫിയില്‍ ബിരുദാനന്തര ബിരുദം യോഗ്യത. (ഫസ്റ്റ് ക്ലാസ്). മൂന്ന് ഒഴിവുകളാണുള്ളത്.  
പ്രൊജക്ട് സയന്റിസ്റ്റ് തസ്തികകളിലേക്ക് വാട്ടര്‍ ഷെഡ്/നദീതട പ്ലാന്‍ തയ്യാറാക്കുന്നതിലും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ക്യൂ.ജി.ഐ.എസിലുമുള്ള പ്രവൃത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവയുമായി തൃശൂര്‍ മുനിസിപ്പല്‍ ഷോപ്പിംഗ് കോപ്ലക്സിലെ ഡി ബ്ലോക്കിലുള്ള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയത്തില്‍ (കേരള സ്റ്റേറ്റ് ഫിനാന്‍സ് എന്റര്‍പ്രൈസിന് മുകളില്‍)
ജൂലൈ നാലിന് രാവിലെ 10 ന് എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2321868.

date