Post Category
സി-ഡിറ്റ് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സി-ഡിറ്റ്, സി.ഇ.പി കേന്ദ്രങ്ങളിലൂടെ നടത്തുന്ന പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് എഞ്ചിനീയറിംഗ് , കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്, ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ്, ഡി ടി പി , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷക്കും വിശദവിവരങ്ങള്‍ക്കും പാലക്കാട് സി-ഡിറ്റ് അംഗീകൃത പഠന കേന്ദ്രമായ ടൗണ്‍ ബസ് സ്റ്റാന്‍ഡിലുള്ള എയ്‌സ് കോളേജുമായി ബന്ധപ്പെടണം. 0491- 2520823, 9645081108.
date
- Log in to post comments