Skip to main content

വിഷാദരോഗ മുക്ത സമൂഹം ലക്ഷ്യമിട്ട് ഹര്‍ഷം പദ്ധതി: ജില്ലയില്‍ 10 ചികിത്സാകേന്ദ്രങ്ങള്‍

 

 

ആയുര്‍വേദത്തില്‍ മാനസികാരോഗ്യത്തെ ലക്ഷ്യമിട്ട് നാഷണല്‍ ആയുഷ് മിഷന്‍ സംഘടിപ്പിക്കുന്ന വിഷാദരോഗമുക്ത ചികിത്സാ പദ്ധതിയായ ഹര്‍ഷം പ്രൊജക്ടിന് ജില്ലയില്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സമൂഹത്തില്‍ വിഷാദ രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷാദരോഗത്തിന് പുറമേ അമിതമായ ടെന്‍ഷന്‍, ഉറക്കക്കുറവ്, ഭീതി, മദ്യം, ലഹരി വസ്തുക്കളോടുള്ള അമിതാസക്തി, ഉല്‍കണ്ഠ, ദേഷ്യം, കുട്ടികളുടെ പഠന പെരുമാറ്റവൈകല്യങ്ങള്‍ തുടങ്ങി മനസ്സിനെ സംബന്ധിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും സൗജന്യ മരുന്നും കൗണ്‍സിലിംഗും ഈ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. സിന്ധു അറിയിച്ചു. ജില്ലയിലെ താഴെപ്പറയുന്ന കേന്ദ്രങ്ങളിലെത്തി രോഗികള്‍ക്ക് ചികിത്സ തേടാം. ആശുപത്രി, പരിശോധന ദിവസം എന്നിവ ക്രമത്തില്‍.

നല്ലേപ്പിള്ളി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കള്‍. കൊപ്പം, പട്ടാമ്പി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- ആദ്യത്തെയും മൂന്നാമത്തെയും ചൊവ്വ. വടക്കഞ്ചേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- ആദ്യത്തെയും മൂന്നാമത്തെയും ബുധന്‍. വാണിയംകുളം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- ആദ്യത്തെയും മൂന്നാമത്തെയും വ്യാഴം. ചാലിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- ആദ്യത്തെയും മൂന്നാമത്തെയും വെള്ളി. തെങ്കര ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- രണ്ടാമത്തെയും നാലാമത്തെയും തിങ്കള്‍. വടവന്നൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- രണ്ടാമത്തെയും നാലാമത്തെയും ചൊവ്വ. എലവഞ്ചേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- രണ്ടാമത്തെയും നാലാമത്തെയും ബുധന്‍. ശ്രീകൃഷ്ണപുരം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- രണ്ടാമത്തെയും നാലാമത്തെയും വ്യാഴം. കോട്ടായി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി- രണ്ടാമത്തെയും നാലാമത്തെയും വെള്ളി. ഫോണ്‍ 8606346884.

date