Skip to main content

'ഹമാരാ ഭായ് ഔര്‍ ബഹന്‍'-അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക കുടുംബശ്രീ പദ്ധതി

 

ജില്ലയില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ട രൂപീകരണവും വിവിധ സേവനങ്ങളും ഉള്‍പെടുത്തി 'ഹമാരാ ഭായ് ഔര്‍ ബഹന്‍' കുടുംബശ്രീ പദ്ധതിക്ക് തുടക്കം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍, കൗണ്‍സിലിംഗ്, മറ്റു പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സഹായ പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ അതിഥി സംസ്ഥാന തൊഴിലാളി കുടുംബം കൂടുതല്‍ താമസിക്കുന്ന പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് (അപ്നാ ഘര്‍), മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക്കാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

date