കോഴിക്കോട് അറിയിപ്പുകള്‍1
അക്ഷയ കേന്ദ്രങ്ങള്‍ക്ക് ടാബ്‌ലറ്റ് വിതരണം
കുട്ടികള്‍ക്കുള്ള ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ടാബ്‌ലറ്റിന്റെ ജില്ലാതല വിതരണം ഇന്ന് (ജൂണ്‍ 29)വൈകീട്ട് 3 മണിക്ക് നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിക്കും. ജില്ലയിലെ സംരംഭകര്‍ക്കുള്ള നൈപുണ്യ വികസന പരിശീലനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പരിശീലനം എന്നിവയും നടക്കും. ടാബുകള്‍ ലഭിക്കുന്നതുവഴി ഡിജിറ്റല്‍ സാക്ഷരത, ലൈഫ് സര്‍ട്ടിഫിക്കറ്റ്, കുട്ടികള്‍ക്കായുള്ള ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ അപ്‌ഡേഷന്‍ തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങള്‍ വഴി കൂടുതല്‍ സുഗമമായി ലഭ്യമാകുന്നതാണ്.
സീറ്റ് ഒഴിവുണ്ട്
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹി കമ്മ്യൂണിറ്റി കോളേജിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ ത്രിവത്സര ബിരുദ കോഴ്‌സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ ടൂറിസം ആന്റ് സെര്‍വീസ് ഇന്‍ഡസ്ട്രി, റേഡിയോഗ്രാഫി ആന്റ് ഇമേജിങ് ടെക്‌നോളജി എന്നിവയിലും സീറ്റ് ഒഴിവുണ്ട്. താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 10 നകം കോളേജില്‍ എത്തിചേരണം. ഫോണ്‍ - 9207982622, 0490 2332622.
ഐഐഎസ്ആര്‍ സ്ഥാപകദിനം;
സുഗന്ധവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാം
ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം (ഐഐഎസ്ആര്‍) ജൂലൈ ഒന്നിന് ഇരുപത്തിനാലാം സ്ഥാപകദിനം ആചരിക്കും. ദിനാചരണത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തും. അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ.ചക്രബര്‍ത്തി അധ്യക്ഷത വഹിക്കും.
സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി സുഗന്ധവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കുവാനും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ജൂലൈ ഒന്നാം തിയതി (തിങ്കളാഴ്ച) പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനും അവസരം ഉണ്ടായിരിക്കും. ഫോണ്‍ - 8589902677. ഇ.മെയില്‍ : lijo@spices.res.in
മൃതദേഹം തിരിച്ചറിഞ്ഞില്ല
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ചികിത്സയിലിരിക്കെ മരിച്ച ബഷീര്‍ (49) (ഐ.പി നം. 5651) എന്നയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0495 2384799, 9745907890 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
മൃതദേഹം തിരിച്ചറിഞ്ഞില്ല
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ജൂണ്‍ 25 ന് മരിച്ച ഭാസ്‌കരന്‍ (60) (ഐ.പി നം. 6073) എന്നയാളുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0495 2384799, 9745907890 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
മൃതദേഹം തിരിച്ചറിഞ്ഞില്ല
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ചികിത്സയിലിരിക്കെ ജൂണ്‍ 22 ന് മരിച്ച ഉണ്ണികൃഷ്ണന്‍ (70) എന്നയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0495 2384799, 9745907890 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments