കോഴിക്കോട് അറിയിപ്പുകള്‍ 2
ഹജ്ജ് : വാക്സിനേഷന്‍ ക്യാമ്പുകള്‍ ജൂലായ് രണ്ടിന്
2019 വര്‍ഷത്തെ ഗവണ്‍മെന്റ് ക്വാട്ടയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോവുന്നവര്‍ക്കായുളള വാക്സിനേഷന്‍ ക്യാമ്പുകള്‍ ജൂലായ് രണ്ടിന് കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രി, (ബീച്ചാശുപത്രി), വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി എന്നീ സ്ഥലങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. വാക്സിനേഷന് വരുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം വരേണ്ടതാണ്. ഫോണ്‍ 0495 2370494.
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഇനിമുതൽ ചെന്നൈയിലും
ചെന്നൈ മലയാളികൾക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്‌സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികൾക്ക് എച്ച. ആർ.ഡി, വിദേശകാര്യ മന്ത്രാലയം, എംബസ്സി അറ്റസ്റ്റഷൻ സേവനം എന്നിവ ഇനി മുതൽ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്‌സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് ഓഫീസിൽ ലഭിക്കും.
കേരളത്തിലെ സർവ്വകലാശാലകളിൽ പഠിച്ച ഇതര സംസ്ഥാനക്കാർക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസ്സി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാർക്കും അപേക്ഷിക്കാം. എച്ച്.ആർ.ഡി സാക്ഷ്യപ്പെടുത്തൽ ഒരാഴ്ച്ച കൊണ്ടും എംബസ്സി സാക്ഷ്യപ്പെടുത്തൽ ഒരു മാസം കൊണ്ടും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
മറ്റു രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഭാരത സർക്കാർ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. കേരളത്തിൽ സർട്ടിഫിക്കറ്റുകൾ നോർക്ക വഴിയാണ് സാക്ഷ്യപ്പെടുത്തി നൽകുന്നത്. ചൈന്നൈയിലെ നോർക്ക ഓഫീസ് വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സംവിധാനത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. കേരളത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എല്ലാവർക്കും ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്താം.
അസ്സൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും രണ്ടു പകർപ്പും, പാസ്പ്പോർട്ടിന്റെ അസ്സലും പകർപ്പും എന്നിവയാണ് സാക്ഷ്യപ്പെടുത്തലിനായി ഹാജരാക്കേണ്ട രേഖകൾ. എൻ.ആർ.കെ ഡവലപ്പ്‌മെന്റ് ഓഫീസർ അറ്റസ്റ്റ് ചെയ്തലുടൻ അസ്സൽ പാസ്‌പ്പോർട്ട് തിരിച്ച് നൽകും. അപേക്ഷിച്ച് 10ദിവസത്തിനം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കും. ഇതിനു സർവ്വീസ് ചാർജ്ജായി 708 രൂപയാണ് ഈടാക്കുന്നത്. 200 രൂപ തപാൽ നിരക്കും ഓരോ സർട്ടിഫിക്കറ്റിനും 75 രൂപ വീതവും നൽകണം. കേരളത്തിൽ പഠിച്ചവരാണെങ്കിൽ വിദേശകാര്യ മന്ത്രാലത്തിന്റെ സാക്ഷ്യപ്പെത്തലിനും നോർക്ക ഓഫീസിൽ അപേക്ഷിക്കാം
ഐ.ടി.ഐ പ്രവേശനം
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ യില്‍ 2019 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ എന്‍.സി.വി.റ്റി ട്രേഡുകളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഓണ്‍ലൈന്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0495 2373976.
താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ കോളേജ് ലൈബ്രറിയിലേക്ക് താല്‍ക്കാലിക ഒഴിവില്‍ പ്രതിമാസം 12,000 രൂപ നിരക്കില്‍ രണ്ട് ലൈബ്രറി ഇന്റേണുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ ഒന്‍പതിന് രാവിലെ 10.30 ന് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബി.എല്‍.ഐ.എസ്/എം.എല്‍.ഐ.എസ് (റഗുലര്‍) ബിരുദധാരികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍: 04933-202135.
പാര്‍ട്ട് ടൈം ലക്ചറര്‍ : അഭിമുഖം 3ന്
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലെ കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ ഒരു പാര്‍ട്ട്‌ടൈം ലക്ച്ചററുടെ ഒഴിവിലേക്ക് ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. എം.കോം/എം.ബി.എ, എച്ച്.ഡി.സി/എച്ച്.ഡി.സി ആന്റ് ബി.എം യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡെപ്യൂട്ടി രജിസ്ട്രാര്‍/പ്രിന്‍സിപ്പാള്‍ ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രം തളി, മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.
ഡി.ടി.പി.സി : ദര്‍ഘാസ് അപേക്ഷാ തീയതി നീട്ടി
കോഴിക്കോട് ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലെ കഫ്റ്റീരിയ, ബോട്ടിംഗ്, കംഫര്‍ട്ട് സ്റ്റേഷന്‍ മുതലായവ ഏറ്റെടുത്ത് നടത്തുന്നതിനായി ക്ഷണിച്ച ദര്‍ഘാസിന്റെ കാലാവധി 2019 ജൂലൈ 16 വരെ നീട്ടി. ടെണ്ടര്‍ ഫോമുകള്‍ ജൂലൈ 15 വരെ നല്കും. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ന് ഉച്ചയ്ക്ക് ഒരു മണി വരെ. ഫോണ്‍: 0495 2720012.
ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലം : പരീക്ഷ എഴുതാന്‍ ഒരവസരം കൂടി
സംസ്ഥാനസംസ്‌കാരിക കാര്യവകുപ്പിന്റെ കീഴിലെ ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലം 1994 മുതല്‍ നടത്തി വരുന്ന പി.ജി ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍, ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (കറസ്‌പോണ്ടന്‍സ്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ആറുമാസ കോഴ്‌സ്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സ് (ഒരു വര്‍ഷം), ദ്വിവത്സര മ്യൂറല്‍ പെയിന്റിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (പഴയ സ്‌കീം), ഏകവര്‍ഷമ്യൂറല്‍ പെയിന്റിങ്ങ് കോഴ്‌സ് എന്നീ കോഴ്‌സുകളില്‍ പ്രവേശനം നേടി പൂര്‍ത്തീകരിച്ച് പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്കും വിവിധ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും പഴയ സ്‌കീമും സിലബസും അനുസരിച്ച് പരീക്ഷ എഴുതുന്നതിന് ഒരവസരം കൂടി നല്‍കുന്നു. അപേക്ഷകള്‍ ജൂലൈ 15 ന് മുമ്പായി വാസ്തുവിദ്യാ ഗുരുകുലത്തില്‍ ലഭിക്കണം. കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ്ജ് - 9947739442, ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയര്‍ - 9847053294, മ്യൂറല്‍ ആര്‍ടിസ്റ്റ് - 9847053293, പി.ആര്‍.അസിസ്റ്റന്റ്. - 9744857828.
- Log in to post comments