കൈയ്യെഴുത്ത്- വായനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം മലമ്പുഴ ഗിരിവികാസില്‍ സംഘടിപ്പിച്ച വായനാ-കൈയ്യെഴുത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂണ്‍ 28 ന് മലമ്പുഴ ഗിരിവികാസില്‍ നടന്ന മത്സരങ്ങളില്‍ വായനാ മത്സരത്തില്‍ സി.അരുണ്‍കുമാര്‍ ഒന്നാം സ്ഥനവും, എം.മൈല രണ്ടും എ.പ്രിന്‍സി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൈയ്യെഴുത്ത് മത്സരത്തില്‍ പി.ശ്രീജ ഒന്നാം സ്ഥാനം നേടി. സി.അഞ്ജു, എം.മഞ്ജു എന്നിവര്‍ ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. മത്സരങ്ങള്‍ക്ക് വല്ലങ്ങി വി.ആര്‍.സി.എം യു പി സ്‌കൂള്‍ ചിത്രരചന അധ്യാപകന്‍ ആര്‍.ശാന്തകുമാര്‍, പാലക്കാട് കാവ്യസദസ് സംഘാടകയും ചിറ്റൂര്‍ പാഞ്ചജന്യം ലൈബ്രറി പ്രവര്‍ത്തകയുമായ കെ.ആര്‍.ഇന്ദു എന്നിവര്‍ വിധികര്‍ത്താക്കളായി. മത്സരത്തില്‍ 40 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള തുടര്‍ പഠന പരിശീലന കേന്ദ്രമായ മലമ്പുഴ ഗിരിവികാസില്‍ 50 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
- Log in to post comments