Post Category
സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ഫാക്ടറികള്‍ക്കെതിരെ കര്‍ശന നടപടി
പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യാവസായിക മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത ഫാക്ടറികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം നടത്തിയ പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത 99 കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ മേഖലയില്‍ നടത്തുന്ന പുന:പരിശോധനയില്‍ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കാത്ത ഫാക്ടറികള്‍ക്കെതിരെ 2005 ദുരന്ത നിവാരണ ആക്ട് പ്രകാരം ഒരു മാസത്തെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments