Post Category
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ 30 പേര്‍ക്ക് 20 ദിവസത്തെ തീവ്രപരിശീലന കോച്ചിങ് ക്ലാസ് നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സൗജന്യമായി നടക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 രൂപ വീതം സ്റ്റൈപന്റ് നല്‍കും. താല്‍പര്യമുള്ളവര്‍ ജൂലൈ 10 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2505204.
date
- Log in to post comments