പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്താം തരം- ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏഴാം ക്ലാസ്സ് വിജയിച്ചവര്‍ക്കും സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഏഴാം തരം തുല്യതാ പരീക്ഷ പാസായവര്‍ക്കും 8,9,10 ക്ലാസ്സുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി പരാജയപെട്ടവര്‍ക്കും പത്താം തരം തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം.
22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്റെറി തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം. ആഗസ്റ്റ് 15 വരെ പിഴകൂടാതെയും 50 രൂപ പിഴയോടുകൂടി ആഗസ്റ്റ് 31 വരെയും രജിസ്‌ട്രേഷന്‍ നടത്താം. കുടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളുമായോ ബന്ധപ്പെടുക. ഫോണ്‍ : 0495 2370053.
നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറികോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന് കീഴില്‍ 14 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്തുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള നഴ്‌സിംഗ് സ്‌കൂളിലേക്കും ഒക്‌ടോബറില്‍ ആരംഭിക്കുന്ന നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റുകള്‍ 60 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും 40 ശതമാനം സംവരണാടിസ്ഥാനത്തിലും വിഭജിക്കും. മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും, ആശ്രിതര്‍ക്കുമായി നീക്കി വച്ചിട്ടുണ്ട്.
അപേക്ഷയും പ്രൊസ്‌പെക്ടസും www.dhs.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പളിന് സമര്‍പ്പിച്ച് പകര്‍പ്പ് ജൂലൈ 11 നകം സെനിക ക്ഷേമ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്;
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന് കീഴില്‍ തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളിലുളള ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററില്‍ പുതുതായി ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പരിശീലനത്തിനായി പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു സീറ്റ് വീതം വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ സൈനിക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയോട് കൂടെ ബന്ധപ്പെട്ട സെന്റര്‍ മേധാവിക്ക് ജൂലൈ ആറിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പൂന്തോട്ട പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുളള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കുമായി ബന്ധപ്പെട്ടുളള ഗാര്‍ഡന്‍ ഏരിയ പുതുതായി നിര്‍മിച്ച് പരിപാലിക്കുന്നതിനും നിലവിലുളള പൂന്തോട്ടം ആകര്‍ഷണീയ മാക്കുന്നതിനുമായി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിന് വിവിധ ഏജന്‍സികള്‍, നഴ്‌സറികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ച, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുളളവരായിരിക്കണം (പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്) അപേക്ഷകര്‍. പൂര്‍ണ്ണമേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം ജൂലൈ 15 ന് ഉച്ചയ്ക്ക് 2 മണി വരെ ക്വട്ടേഷനുകള്‍ കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2373862.
പോത്ത് വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 24 ന് പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്‍കും. താല്‍പ്പര്യമുള്ളവര്‍ക്ക് ജൂലൈ നാലിന് രാവിലെ 10 മുതല്‍ അഞ്ച് മണി വരെ പേര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പാള്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ50 പേര്‍ക്കാണ് ക്ലാസില്‍ പ്രവേശനം. ഫോണ്‍: 0497 2763473.
- Log in to post comments