Skip to main content

കോഴിക്കോട് അറിയിപ്പുകള്‍ 1

 

പച്ചത്തേങ്ങ സംഭരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ആറിന്

 

കേരഫെഡ് മുഖേന നടത്തുന്ന പച്ചത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജൂലൈ ആറിന് രാവിലെ 11.30 ന് നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. എം.കെ മുനീര്‍ എം.എല്‍ എ  അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരകര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിക്കുന്നത്. കേരഫെഡ് ചെയര്‍മാന്‍ ജെ.വേണുഗോപാലന്‍ നായര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. രത്തല്‍ കേല്‍ക്കര്‍,  നാളികേര വികസന ബോര്‍ഡ് ചെയര്‍പെഴ്സണ്‍ വി ഉഷാ റാണി, സഹകരണസംഘം രജിസ്ട്രാര്‍ ഡോ പി കെ ജയശ്രീ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

 

 

മഴവെള്ളം സംഭരണത്തിനായി അഴിയൂരില്‍ ജലനിധിയുടെ കിണര്‍ റിചാര്‍ജ്ജ് പദ്ധതി

 

ഒരു വര്‍ഷം 850 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്ത് 850 ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കുവാനുള്ള ജലനിധി പദ്ധതി ആരംഭിക്കാനൊരുങ്ങി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്. കേരളത്തില്‍ പത്ത് പഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്റ്റേറ്റ് പ്ലാനിലാണ് അഴിയൂര്‍ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത്. 2019-20 വര്‍ഷത്തെ ബഡ്ജറ്റില്‍ 93,50,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുക.  850 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. തിരഞ്ഞെടുക്കുക. തെരഞ്ഞെടുത്ത ഗുണഭോക്താവിന്റെ പുരയിടത്തില്‍ തിരുവനന്തപുരം മഴ കേന്ദ്രം  തയ്യാറാക്കിയ എസ്റ്റിമേറ്റ് ഡിസൈന്‍ പ്രകാരം  ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കിണര്‍ റിചാര്‍ജ്ജ് പ്രവര്‍ത്തനം നടത്തും. ഒരു കിണര്‍ റിചാര്‍ജ്ജ് ചെയ്യാന്‍ 11000 രുപയാണ് ചിലവ്. ബി.പി.എല്‍ ഗുണഭോക്താക്കള്‍ 5 %, എപി എല്‍ ഗുണഭോക്തകള്‍ 10% ഗുണഭോക്തൃ വിഹിതം അടക്കണം. ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകള്‍ ജൂലായ് 5, 6 തിയ്യതികളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ ഗ്രാമസഭയില്‍ പങ്കെടുത്ത് അപേക്ഷ സമര്‍പ്പിക്കണം. 

 

പദ്ധതി നടപ്പിലാക്കുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കുവാന്‍ സാധിക്കും. തിരുവനന്തപുരം  മഴ കേന്ദ്രം മാനേജര്‍ പി.കെ.ജോണി ഗ്രാമസഭകളില്‍ പങ്കെടുത്ത് പദ്ധതി പൊതു ജനങ്ങള്‍ക്ക് വിശദികരിച്ച് നല്‍കും.  ഗ്രാമസഭയില്‍ പങ്കെടുത്ത് ജലസംരംക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന് പ്രസിഡന്റ്.ഇ.ടി.അയ്യൂബ് പറഞ്ഞു. 

 

 

തൊഴിലധിഷ്ടിത മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സ്

 

ജില്ലയില്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് - കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേര്‍ഡ് ഫ്‌ലോര്‍, സി.എം മാത്യൂ ടവര്‍, റാം മോഹന്‍ റോഡ് കോഴിക്കോട് എന്ന വിലാസത്തിലോ 9847925335, 9947495335 എന്നീ നമ്പറുകളിലോ ബന്ധപ്പടണം. 

 

 

ഗര്‍ഭിണികള്‍ക്കായി യോഗ ക്യാമ്പ്

 

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ യോഗ പ്രകൃതി ചികിത്സ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗര്‍ഭകാലം നാലാം മാസം മുതല്‍ എട്ടാംമാസം വരെയുള്ള ഗര്‍ഭിണികള്‍ക്കായി ജൂലൈ 15 മുതല്‍ 24 വരെ യോഗ ക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 10 മുല്‍ 11 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8075258044

 

പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത;

രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്താം തരം- ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏഴാം ക്ലാസ്സ്  വിജയിച്ചവര്‍ക്കും സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഏഴാം തരം തുല്യതാ പരീക്ഷ പാസായവര്‍ക്കും 8,9,10 ക്ലാസ്സുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി പരാജയപെട്ടവര്‍ക്കും പത്താം തരം തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം. 

  22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്റെറി തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം.  ആഗസ്റ്റ് 15 വരെ പിഴകൂടാതെയും 50 രൂപ പിഴയോടുകൂടി ആഗസ്റ്റ് 31 വരെയും രജിസ്‌ട്രേഷന്‍ നടത്താം. കുടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളുമായോ ബന്ധപ്പെടുക. ഫോണ്‍ : 0495 2370053. 

                               

നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറികോഴ്‌സ്; അപേക്ഷ ക്ഷണിച്ചു 

ആരോഗ്യവകുപ്പിന് കീഴില്‍ 14 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്തുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള നഴ്‌സിംഗ് സ്‌കൂളിലേക്കും ഒക്‌ടോബറില്‍ ആരംഭിക്കുന്ന നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റുകള്‍ 60 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും 40 ശതമാനം സംവരണാടിസ്ഥാനത്തിലും വിഭജിക്കും. മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും, ആശ്രിതര്‍ക്കുമായി നീക്കി വച്ചിട്ടുണ്ട്.

അപേക്ഷയും പ്രൊസ്‌പെക്ടസും www.dhs.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പളിന് സമര്‍പ്പിച്ച് പകര്‍പ്പ് ജൂലൈ 11 നകം സെനിക ക്ഷേമ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 

 

 

 

ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്;

അപേക്ഷ ക്ഷണിച്ചു

 

ആരോഗ്യവകുപ്പിന് കീഴില്‍ തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളിലുളള ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററില്‍ പുതുതായി ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പരിശീലനത്തിനായി പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു സീറ്റ് വീതം വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.  ഈ സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ സൈനിക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയോട് കൂടെ ബന്ധപ്പെട്ട സെന്റര്‍ മേധാവിക്ക് ജൂലൈ ആറിനകം സമര്‍പ്പിക്കണമെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 

 

പൂന്തോട്ട പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുളള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കുമായി ബന്ധപ്പെട്ടുളള ഗാര്‍ഡന്‍ ഏരിയ പുതുതായി നിര്‍മിച്ച് പരിപാലിക്കുന്നതിനും നിലവിലുളള പൂന്തോട്ടം ആകര്‍ഷണീയ മാക്കുന്നതിനുമായി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിന് വിവിധ ഏജന്‍സികള്‍, നഴ്‌സറികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍  പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ച, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുളളവരായിരിക്കണം (പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്) അപേക്ഷകര്‍. പൂര്‍ണ്ണമേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം  ജൂലൈ 15 ന്  ഉച്ചയ്ക്ക് 2 മണി  വരെ ക്വട്ടേഷനുകള്‍ കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2373862. 

 

 

പോത്ത് വളര്‍ത്തലില്‍ പരിശീലനം

 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 24 ന്  പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്‍കും. താല്‍പ്പര്യമുള്ളവര്‍ക്ക് ജൂലൈ നാലിന് രാവിലെ 10 മുതല്‍ അഞ്ച് മണി വരെ പേര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പാള്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ50 പേര്‍ക്കാണ് ക്ലാസില്‍ പ്രവേശനം. ഫോണ്‍: 0497 2763473. 

 

 

കുട്ടികളുടെ അവകാശ സംരക്ഷണം;

പരാതി അറിയിക്കാം

 

 

 

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതിനായി ജൂലൈ 12 ന് വയനാട് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സിറ്റിംഗ് നടത്തും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലയില്‍ പരാതി സമര്‍പ്പിക്കാനുളളവര്‍ എഴുതി തയ്യാറാക്കിയ പരാതികള്‍ വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ ഐ.സി.ഡി.എസ് ഓഫീസുകളിലും, കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസിലും നേരിട്ട് നാളെ (ജൂലൈ 5) വരെ സമര്‍പ്പിക്കാം.  

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 15 ന് 2 മണി. 

 

 

 

റേഷന്‍ വിതരണം

ജൂലൈ മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും  5 കിലോഗ്രാം ഗോതമ്പും 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും, മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ 9 കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 36 രൂപ നിരക്കില്‍ 4 ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

 

കുളമ്പ് രോഗ പ്രതിരോധം;

മോണിറ്ററിംഗ് കമ്മറ്റി രൂപികരണ യോഗം ഇന്ന്

 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോരക്ഷാ പദ്ധതിയില്‍ 26-ാം ഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ജില്ലയില്‍ ജൂലൈ 10 ന് തുടക്കമാകും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി രൂപികരണ യോഗം ഇന്ന് ( ജൂലൈ 4) രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും. 

 

 

മുട്ടക്കോഴി, കോഴിക്കൂട് വിതരണം

 

നഗര പ്രദേശത്ത് പരിമിതമായ സ്ഥലത്ത് കെജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും നാല്/അഞ്ച് മാസം പ്രായമായ കോഴി കുഞ്ഞുങ്ങളെയും മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യുന്നു. 50 ശതമാനം സബ്സിഡി നല്‍കുന്ന പദ്ധതിയില്‍ ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 5000 രൂപയും ചേര്‍ത്ത് 10000 രൂപയാണ് യൂണിറ്റ് ഒന്നിന്റെ  ചെലവ്. മുന്‍സിപ്പല്‍ പ്രദേശത്തുളള അപേക്ഷകര്‍ യഥാക്രമം മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങളായ വെറ്ററിനറി ഹോസ്പിറ്റല്‍ കൊയിലാണ്ടി, വെറ്ററിനറി പോളിക്ലിനിക്ക് വടകര, വെറ്ററിനറി ഡിസ്പെന്‍സറി അയനിക്കാട് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ 27. 

 

 

ആടു വളര്‍ത്തലില്‍ പരിശീലനം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാവസായി കാടിസ്ഥാനത്തില്‍ ആടു വളര്‍ത്തലില്‍ താല്‍പര്യമുളള കര്‍ഷകര്‍ക്ക് നാല് ദിവസത്തെ പരിശീലന പരിപാടി കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജ്യണല്‍  അനിമല്‍ ഹസ്ബന്‍ഡറി സെന്റര്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലായ് 15 ന് മുമ്പായി അപേക്ഷാ ഫോം പൂരിപ്പിച്ച് റീജ്യണല്‍ അനിമല്‍ ഹസ്ബന്‍ഡറി സെന്ററില്‍  നല്‍കണം.

 

 

date