Skip to main content

'അക്ഷരസന്ദേശയാത്ര' ഇന്ന്

 

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഇന്ന് (ജൂലൈ നാല്) രാവിലെ 10 ന് കോളനി സാക്ഷരതാ പഠിതാക്കളുടെ 'അക്ഷരസന്ദേശയാത്ര' കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശ് ഉദ്ഘാടനം ചെയ്യും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത്, സാക്ഷരതാ മിഷന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാന്‍ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് മിനി നാരായണന്‍ അധ്യക്ഷനാവും. മുരളി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.

date