Skip to main content

അട്ടപ്പാടിയില്‍ മെന്റര്‍ ടീച്ചര്‍ ഒഴിവ്

 

അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതിയില്‍ മെന്റര്‍ ടീച്ചര്‍ ഒഴിവ്.  ഇരുള, മുഡുഗ, കുറുമ്പ വിഭാഗത്തിലെ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 10 നകം പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി അട്ടപ്പാടി, അഗളി പി.ഒ, 678581 വിലാസത്തില്‍ നല്‍ ക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382, 254223.    

date