Skip to main content

അനധികൃത മത്സ്യബന്ധനം: കര്‍ശന നടപടികള്‍ സ്വീകരിക്കും

 

മലമ്പുഴ റിസര്‍വോയര്‍, പുഴകള്‍ എന്നീ ജലാശയങ്ങളില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ 42 പേരെ മലമ്പുഴ പോലീസിന്റെ സഹായത്തോടെ പിടികൂടി പിഴ ചുമത്തി. ഇവരില്‍ നിന്നും മത്സ്യവും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, വലകള്‍, കൂടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇത്തരത്തിലുളള പ്രവണതകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

നിരോധിത വലകള്‍, സ്‌ഫോടകവസ്തുക്കള്‍, വൈദ്യുതി, വിഷവസ്തുക്കള്‍ എന്നിങ്ങനെ വിനാശകരമായ രീതികള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയാല്‍ സ്വാഭാവിക മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാവുന്നുണ്ട്. ഇതിനെതിരെ ഉള്‍നാടന്‍ മത്സ്യബന്ധന നിയമപ്രകാരം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date