Skip to main content

വായനാപക്ഷാചരണം: തുല്യതാ പഠിതാക്കള്‍ക്ക് രചനാമത്സരം നടത്തി

 

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തുല്യതാ പഠിതാക്കള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നടത്തിയ രചനാമത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സംസ്ഥാന സാക്ഷരതാ സമിതി എക്സിക്യൂട്ടീവ് അംഗം കൂടിയായ ടി.കെ നാരായണ ദാസ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ബിനുമോള്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത ടീച്ചര്‍, അസി. കോഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം, അസി. കോഡിനേറ്റര്‍ പി.വി. പാര്‍വ്വതി എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഴ്സ് കണ്‍വീനര്‍ ഡോ.എലിയാമ്മ,  ഒ.വിജയന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക നേതൃത്വം നല്‍കി. നോഡല്‍ പ്രേരക്മാര്‍, പഠിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

date