Post Category
ലാറ്ററല്‍ എന്‍ട്രി രണ്ടാംവര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളെജില്‍ സിവില്‍ എഞ്ചിനിയറിങ്ങ് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയില്‍ കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് നേടിയവരാവണം അപേക്ഷകര്‍. അപേക്ഷ ഫോറം www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ് 300 രൂപ, (പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡി.ഡി.യായോ നേരിട്ടോ ജൂലൈ 10 നകം കോളെജില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 272900.
date
- Log in to post comments