കോഴിക്കോട് അറിയിപ്പുകള്‍
ലൈബ്രറി ഇന്റേണ്‍: കൂടിക്കാഴ്ച 9 ന്
മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ കോളേജ് ലൈബ്രറിയിലേക്ക് താല്‍ക്കാലിക ഒഴിവില്‍ പ്രതിമാസം 12,000 രൂപ നിരക്കില്‍ രണ്ട് ലൈബ്രറി ഇന്റേണുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ ഒന്‍പത് രാവിലെ 10.30 ന് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നടത്തും. ബി.എല്‍.ഐ.എസ്/ എം.എല്‍.ഐ.എസ് (റഗുലര്‍) ബിരുദധാരികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകുക.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 1 ഒഴിവ് : എംപ്ലോയ്‌മെന്റില്‍
പേര്‍ രജിസ്റ്റര്‍ ചെയ്യണം
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോര്‍സസ് ഡവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റില്‍ സി.ഡബ്ല്യൂ.ആര്‍.ഡി.എം സ്ഥാപിക്കുന്നതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി സംവരണം ചെയ്യപ്പെട്ട സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 1 തസ്തികയില്‍ ഒരു (1) സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം, ടൈപ്പ്‌റൈറ്റിംങ്ങ് ഇംഗ്ലീഷ് (ഹയര്‍), മലയാളം (ലോവര്‍) കെ.ജി.ടി.ഇ അല്ലെങ്കില്‍ തത്തുല്യം, ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് (ലോവര്‍), കെ.ജി.ടി.ഇ അല്ലെങ്കില്‍ തത്തുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം : 01-01-2019 ന് പരമാവധി 35 വയസ്സ്. (നിയമാനുസൃത വയസ്സിളവ് ലഭിക്കും).ശമ്പളം : 19000 - 43600 രൂപ.
സി.ഡബ്ല്യൂ.ആര്‍.ഡി.എം സ്ഥാപിക്കുന്നതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27-07-83 ലെ GO (RT) No. 899/83/LBR സര്‍ക്കാര്‍ ഉത്തരവു പ്രകാരം അര്‍ഹരായവരുമായ ഉദേ്യാഗാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 30 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം 11 ന്
സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുളള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുളള എം.എല്‍.എ എസ് ശര്‍മ്മ ചെയര്‍മാനായുളള നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ജൂലൈ 11 ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകസംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.in ഇ മെയില്‍ വിലാസത്തിലും നിയമസഭാ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കാം.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല
നോര്‍ക്ക് റൂട്ട്‌സിന്റെ കോഴിക്കോട് റീജ്യണല്‍ അറ്റസ്റ്റേഷന്‍ സെന്ററില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. അറ്റസ്റ്റേഷന് ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ 0495 2304885, 2304882 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments