Skip to main content

സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ഏകദിന ശില്‍പശാല

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തിവരുന്ന സ്വയം തൊഴില്‍ പദ്ധതികളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് ജോബ് ക്ലബ്, ശരണ്യ, കൈവല്യ എന്നിവയെക്കുറിച്ചുള്ള ഏകദിന ശില്‍പശാല ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിക്കും.

എംപ്ലോയ്‌മെന്റ് വകുപ്പ് മുഖാന്തിരം നടത്തിവരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന നവ സംരംഭകര്‍ക്ക് ദിശാബോധം നല്‍കാനാണ് ശില്‍പശാല. 

പി.എന്‍.എക്‌സ്.5485/17

date