Skip to main content

വിദ്യാര്‍ത്ഥികളില്‍ ജൈവ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കണം:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

വിദ്യാര്‍ത്ഥികളില്‍ ജൈവ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഭാവിയില്‍ പ്രകൃതി സംരക്ഷണം സാധ്യമാകൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ 10-മത് ജൈവവൈവിധ്യ കോണ്‍ഗ്രസ് എം ഡി സെമിനാരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ അറിഞ്ഞു ജീവിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടേണ്ടത്. അതിന് ജൈവവൈവിധ്യ കോണ്‍ഗ്രസ് പോലെയുളള പരിപാടികള്‍ ഗുണം ചെയ്യും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ അരവിന്ദാക്ഷന്‍, ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്സിക്കുട്ടി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തോമസ് എബ്രഹാം സ്വാഗതവും രാജ് സി കെ നന്ദിയും പറഞ്ഞു. ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി കുട്ടികള്‍ക്കായി പ്രബന്ധ അവതരണം, ക്വിസ്, പ്രസംഗം, പെയിന്റിംഗ് മത്സരങ്ങള്‍ എന്നിവയും നടത്തി.

                                                            (കെ.ഐ.ഒ.പി.ആര്‍-2189/17)

date