Skip to main content

റേഷന്‍ വിതരണം

 

                ജില്ലയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്  ഡിസംബര്‍ മാസത്തില്‍ പൊതു വിതരണ സംവിധാനം വഴി ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ പൂര്‍ണ്ണമായ അളവില്‍ എല്ലാ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാണ്.   ഈ മാസത്തെ അര്‍ഹതപ്പെട്ട വിഹിതം നാളിതുവരെ കൈപ്പറ്റാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ വാങ്ങാം. ക്രിസ്തുമസ് പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും സ്‌പെഷ്യല്‍ ആയി 5 കിലോ ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.  എല്ലാ വൈദ്യുതീകരിച്ച  വീടുളള കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കാര്‍ഡ് വൈദ്യുതീകരിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.  വൈദ്യുതീകരിക്കാത്തത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഉടന്‍ തന്നെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ ചെന്ന് മാറ്റി വാങ്ങേണ്ടതാണ്. കൂടാതെ എല്ലാ കാര്‍ഡുടമകളും റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്ല് കടകളില്‍ നിന്നും ചോദിച്ച് വാങ്ങേണ്ടതാണ്.

date