Skip to main content

റിക്രിയേഷന്‍ ക്ലബ്ബ് ക്രിസ്മസ് ആഘോഷം നടത്തി

 

 

                                                കളക്‌ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് ക്രിസ്മസ് ആഘോഷിച്ചു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ക്രിസ്തുമസ് സന്ദേശം നല്‍കി. എ.ഡി.എം കെ.എം.രാജു അദ്ധ്യക്ഷത വഹിച്ചു. കേക്ക് വിതരണവും കരോള ഗാനാലാപനവും നടന്നു. ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥന്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ.ഷൈജു, ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ഇ.കെ.സൈമണ്‍, ഡെപ്യൂട്ടി കളക്ടര്‍  (ആര്‍.ആര്‍)ചാമിക്കുട്ടി, ശിരസ്തദാര്‍ ഇ.പി.മേഴ്‌സി, ഇ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

date