Skip to main content

അരിവാള്‍ കോശവിളര്‍ച്ചാരോഗികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി

 

                ജില്ലയിലെ അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച ബാധിതരായ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് അല്ലെങ്കില്‍ രോഗികളുടെ രക്ഷിതാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് പിന്നാക്ക  വിഭാഗ വികസന  വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെട്ട 50 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കാത്തവരുമായ രോഗികള്‍ക്ക്/ രോഗികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍.0495-2377786.

 

date