Skip to main content

പരിശീലന പരിപാടി സമാപിച്ചു

 

                മൃഗപരിപാലനം, വസ്ത്ര നിര്‍മ്മാണം, വിപണന നൈപുണ്യം, മാര്‍ക്കറ്റ് സര്‍വ്വെ, വ്യക്തിത്വ വികസനത്തിലെ വനിതാ വഴികള്‍, സാമ്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങളില്‍ പുത്തൂര്‍വയല്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടി സമാപിച്ചു.പുത്തൂര്‍വയല്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായ തൊഴില്‍ രഹിതര്‍ തുടങ്ങിയ 63 പേര്‍ക്കാണ് ആറു ദിവസങ്ങളിലായി പരിശീലനം നല്‍കിയത്. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു.  വിവിധ വിഷയങ്ങളില്‍ സലീമ ഹുസൈന്‍, ആല്‍ബിന്‍ ജോണ്‍, പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല അസി. പ്രൊഫസര്‍ ഡോ. വിദ്യ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.വി. ജയശങ്കര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

date